തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം മുട്ടത്തറ ശാഖയിൽ നടന്ന യൂത്ത് മൂവ്മെന്റ് രൂപീകരണ യോഗം എസ്.എൻ.ഡി.പി യോഗം കൗൺസിലർ പച്ചയിൽ സജീവ് ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് വി.വിശ്വലാൽ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ പ്രസിഡന്റ് ഡി.പ്രേംരാജ്,സെക്രട്ടറി ആലുവിള അജിത്,ഡയറക്ടർ ബോർഡ് അംഗം കരിക്കകം സുരേഷ് കുമാർ,സൈബർ സേന ജില്ലാ ചെയർമാൻ കുളത്തൂർ ജ്യോതി,യൂത്ത് മൂവ്മെന്റ് മുൻ ജില്ലാ സെക്രട്ടറി അരുൺ അശോക്, ശാഖാ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.ശാഖാ സെക്രട്ടറി കെ.കെ.വേണുഗോപാലൻ സ്വാഗതവും യൂത്ത് മൂവ്മെന്റ് സെക്രട്ടറി എസ്.രഞ്ജിത്ത് നന്ദിയും പറഞ്ഞു.യൂത്ത് മൂവ്മെന്റ് പ്രസിഡന്റായി എസ്.യു ശ്രീലാലിനേയും സെക്രട്ടറിയായി എസ്.ര‌ഞ്ജിത്തിനെയും തിരഞ്ഞെടുത്തു.വി.വിനോദ് (വൈസ് പ്രസിഡന്റ്),എസ്.വി ഷിജു (യൂണിയൻ പ്രതിനിധി), എസ്.ശ്രീറാം, എ.ഗോകുൽ, ജി.അരുൺ പ്രകാശ്, അമൽ സുരേഷ്, എസ്.സൂരജ്, കെ.അഭിലാഷ്, എസ്.കാർത്തിക് (ഭരണസമിതി അംഗങ്ങൾ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.