1. ചന്ദ്രന്റെ പ്രകാശം ഭൂമിയിലെത്താൻ വേണ്ട സമയം?
1.3 സെക്കൻഡ്
2. തമോഗർത്തങ്ങളെക്കുറിച്ചുള്ള സിദ്ധാന്തങ്ങളിലൂടെ പ്രസിദ്ധനായ ശാസ്ത്രജ്ഞൻ?
സ്റ്റീഫൻ ഹോക്കിങ്
3. സൂര്യപ്രകാശം ഭൂമിയിലെത്താൻ വേണ്ട സമയം?
500 സെക്കന്റുകൾ
4. പ്രപഞ്ച പഠനങ്ങളുമായി ബന്ധപ്പെട്ട പ്രസിദ്ധനായ മലയാളി ശാസ്ത്രജ്ഞൻ?
താണു പത്മനാഭൻ
5. ക്ഷീര പഥത്തോട് ഏറ്റവും അടുത്തുള്ള ഗ്യാലക്സി?
അൻഡ്രോമീഡ
6.ക്ഷീരപഥത്തിനോട് ചേർന്നുള്ള ഉപനക്ഷത്ര സമൂഹങ്ങൾ?
ലാർജ് മാഗല്ലനിക്ക് ക്ളൗഡ്, സ്മാൾ മാഗല്ലനിക്ക് ക്ളൗഡ്
7. ഗ്യാലക്സിയിലെ നക്ഷത്രങ്ങൾക്കിടയിലെ വാതക - ധൂളി മേഘപടലം?
നെബുല
8. സൂപ്പർ നോവ സ്ഫോടനഫലമായി രൂപം കൊള്ളുന്നത്?
ന്യൂട്രോൺ നക്ഷത്രങ്ങൾ
9. സൗരയൂഥം ഉൾപ്പെടുന്ന നക്ഷത്രസമൂഹം?
ക്ഷീരപഥം
10. ആധുനിക ജ്യോതിശാസ്ത്രത്തിന്റെ പിതാവ് ?
കോപ്പർനിക്കസ്
11. പ്രപഞ്ചോൽപ്പത്തി, വികാസം എന്നിവയെക്കുറിച്ചുള്ള പഠനം?
കോസ്‌മോളജി
12. പ്രപഞ്ചോത്‌പത്തിയെക്കുറിച്ചുള്ള പ്രധാന സിദ്ധാന്തം?
മഹാവിസ്ഫോടന സിദ്ധാന്തം
13. സൂര്യനേക്കാൾ പിണ്ഡമുള്ള നക്ഷത്രങ്ങളിലെ ഹൈഡ്രജൻ കത്തിത്തീരുമ്പോൾ ഉണ്ടാകുന്ന വൻ സ്ഫോടനമാണ്?
സൂപ്പർ നോവാ സ്ഫോടനം
14. 1967ൽ പൾസറുകൾ ആദ്യമായി കണ്ടെത്തിയത് ആര്?
ജോസെലിൻ ബെൽബേർണൽ, ആന്റണി ഹ്യുയിസ്
15. സൗരയൂഥത്തിന്റെ കേന്ദ്രം സൂര്യനാണെന്ന സിദ്ധാന്തം ശാസ്ത്രീയമായി അവതരിപ്പിച്ച ആദ്യ ശാസ്ത്രജ്ഞൻ?
കോപ്പർനിക്കസ്
16. സൗരയൂഥത്തിന്റെ കേന്ദ്രം?
സൂര്യൻ
17. സൗരയൂഥത്തിലെ അംഗങ്ങൾ?
ഗ്രഹങ്ങൾ, ഉപഗ്രഹങ്ങൾ, ധൂമകേതുക്കൾ, കുള്ളൻ ഗ്രഹങ്ങൾ, ക്ഷുദ്രഗ്രഹങ്ങൾ
18. ഭാരതീയ സങ്കല്പങ്ങൾ പ്രകാരം ക്ഷീരപഥം അറിയപ്പെടുന്ന പേര്?
ആകാശംഗ
19. 2006ൽ ഗ്രഹപദവിയിൽ നിന്ന് പുറത്താക്കപ്പെട്ടത്?
പ്ളൂട്ടോ
20. സൂര്യൻ ഉൾപ്പെടുന്ന നക്ഷത്രസമൂഹം?
ക്ഷീരപഥം.