കിളിമാനൂർ:കിളിമാനൂർ ഗ്രാമപഞ്ചായത്തും യുവജനക്ഷേമബോർഡും സംയുക്തമായി സംഘടിപ്പിച്ച കേരളോത്സവ സമാപനസമ്മേളനം അഡ്വ.ബി.സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജലക്ഷ്മി അമ്മാളിന്റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പ്രസിഡന്റ് ശ്രീജഷൈജദേവ് മുഖ്യാതിഥിയായി.ഏറ്റവും കൂടുതൽ പോയിന്റ് നേടിയ മെൻസ് ആരൂർ ക്ലബ് ഓവറോൾ കിരീടം കരസ്ഥമാക്കി.കഴിഞ്ഞ ഒരു വർഷക്കാലത്തെ മികച്ച പ്രവർത്തനങ്ങൾക്ക് ഗ്രാമപഞ്ചായത്ത് ഏർപ്പെടുത്തിയ ഉപഹാരത്തിന് സംസ്‌കൃതി സാമൂഹിക വേദി തകരപ്പറമ്പ് അർഹരായി.ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എസ്.എസ്.സിനി സ്വാഗതവും യൂത്ത് കോർഡിനേറ്റർ അനീഷ് നന്ദിയും പറഞ്ഞു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദേവദാസ്,വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എൽ.ബിന്ദു,വാർഡുമെമ്പർ ബീനവേണഗോപാൽ ഗ്രാമപഞ്ചായത്ത് അംഗം ബി.എസ്.റജി എന്നിവർ സംസാരിച്ചു.