തിരുവനന്തപുരം: കണ്ണമ്മൂല കൊല്ലൂർ ശ്രീ ധർമ്മശാസ്ത ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവം 22 മുതൽ 29 വരെ നടക്കും. പതിവു പൂജകൾക്ക് പുറമേ 22ന് രാവിലെ 6ന് ഗണപതിഹോമം, 9.45ന് തൃക്കൊടിയേറ്റ്, 11 മുതൽ ഭാഗവതപാരായണം, രാത്രി 7ന് ഭക്തിഗാനസുധ, 23ന് ഉച്ചയ്ക്ക് 12ന് അന്നദാനം, രാത്രി 7ന് നൃത്തസംഗീത നാടകം 'ഉലകനാഥൻ', 24ന് രാത്രി 7ന് ഭക്തിഗാനാഞ്ജലി, 25ന് രാവിലെ 8.30ന് ഉത്സവ ബലി, വൈകിട്ട് 7ന് നൃത്തസന്ധ്യ, 26ന് രാവിലെ 8.30ന് ഉത്സവ ബലി, രാത്രി 7.15ന് ഭക്തിഗാനമേള, 27ന് രാവിലെ 9 മുതൽ 4വരെ നാരായണീയ പാരായണം, രാത്രി 8.30ന് ഭക്തിഗാനാഞ്ജലി, 28ന് രാവിലെ 8ന് പറയ്ക്കെഴുന്നള്ളിപ്പ്, രാത്രി 8.45ന് പള്ളിവേട്ട, 29ന് രാവിലെ 9ന് ആറാട്ട് എഴുന്നള്ളിപ്പ്, 11.30ന് ആറാട്ടു കലശപൂജ എന്നിവ ഉണ്ടായിരിക്കും.