kovalam

കോവളം: വിഴിഞ്ഞം ലയൺസ് ക്ലബ്, വിഴിഞ്ഞം ജനമൈത്രി പൊലീസ്, കോട്ടുകാൽ ഗവ.ഹൈസ്കൂൾ 1990 എസ്.എസ്.എൽ.സി ബാച്ച് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയുടെ സഹകരണത്തോടുകൂടി സംഘടിപ്പിച്ച സൗജന്യ കാൻസർ പരിശോധന , കരൾ രോഗ നിർണയം, ഡയബറ്റിക് ആൻഡ് നേത്ര പരിശോധന ക്യാമ്പ് എം.വിൻസൻറ് എം.എൽ.എ ഉദ്ഘാടനം ചെയ്തു .ചപ്പാത്ത് സക്സസ് സെന്ററിൽ വെച്ച് നടന്ന ക്യാമ്പിൽ ട്രാഫിക് ബോധവൽക്കരണം യുവജനശാക്തീകരണം എന്നിവയെക്കുറിച്ച് ഗോപിനാഥ് ഐ.പി.എസ്, ഡോ. റോസ് മരിയ ജോൺ എന്നിവർ സെമിനാർ നടത്തി . വിഴിഞ്ഞം ലയൺസ് ക്ലബ് പ്രസിഡന്റ് ആരുൺ അദ്ധ്യക്ഷത വഹിച്ചു .അഡീഷണൽ ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി (പ്രോജക്റ്റ്) വിനോദ്കുമാർ, കോട്ടുകാൽ 1990 എസ്.എസ്.എൽ.സി ബാച്ച് സെക്രട്ടറി അജിത്ത്, വിഴിഞ്ഞം ലയൺസ് ക്ലബ് വൈസ് പ്രസിഡന്റ് ഡോ. സാജു ,വിഴിഞ്ഞം എസ്.ഐ ഷറഫുദ്ദീൻ ഡോ. ജെസ്ന് സുരേഷ് കുമാർ , പ്രിയ തുടങ്ങിയവർ സംസാരിച്ചു.