കിളിമാനൂർ: പാൽ വില ലിറ്ററിന് 48 രൂപ വരെയായി. വില കൂട്ടിയപ്പോൾ മിൽമ പറഞ്ഞത് കൂട്ടിയ വിലയുടെ 90 ശതമാനത്തിലേറെയും ക്ഷീര കർഷകനു കിട്ടുമെന്നാണ്. കാലിത്തീറ്റ വില ഉൾപ്പെടെ ഉത്പാദനച്ചെലവിൽ ഉണ്ടായ വർദ്ധന കണക്കുകൂട്ടുമ്പോൾ കർഷകന്റെ കണക്കുപുസ്തകത്തിൽ പെരുകുന്നത് ഇപ്പോഴും നഷ്ടം മാത്രം.

രണ്ടു മാസംകൊണ്ട് കാലിത്തീറ്റയുടെ വിലയിലുണ്ടായത് ഇരുനൂറോളം രൂപയുടെ വർദ്ധന. പിണ്ണാക്കിനും വൈക്കോലിനും (കച്ചിൽ) വില കൂടി. കാലിത്തീറ്റ വില കൂടുന്നതിനു പിന്നിൽ അസംസ്കൃത വസ്തുക്കളുടെ ദൗർലഭ്യമാണെന്നാണ് അധികൃതർ പറയുന്നത്. കാരണമെന്തായാലും ഈ നില തുടർന്നാൽ ക്ഷീരകർഷകർക്ക് വേറെ തൊഴിൽ തേടേണ്ടിവരും.