kaumudi-

തിരുവനന്തപുരം: ലോക് ബന്ധു രാജ് നാരായൺജി ഫൗണ്ടേഷന്റെ പ്രഥമ രാജ് നാരായൺജി ദൃശ്യ മാദ്ധ്യമ - ടെലിവിഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

സിനിമ അടിസ്ഥാനമാക്കിയുള്ള പരിപാടിക്ക് നൽകുന്ന പുരസ്‌കാരം കൗമുദി ടി.വിയിലെ ഡേ വിത്ത് എ സ്റ്റാറിന് ലഭിച്ചു. ടെലിവിഷൻ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ശ്രീകണ്ഠൻ നായർക്ക് നൽകും. മൊത്തം അൻപത്തിയഞ്ച് പുരസ്കാരങ്ങളാണ് നൽകുന്നത്. ലോക ടെലിവിഷൻ ദിനമായ നവംബർ 21ന് തൈക്കാട് ഭാരത് ഭവനിൽ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, കെ. രാജു, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ ചേർന്ന് അവാർഡുകൾ വിതരണം ചെയ്യും.