പാലോട്: കൊല്ലായിൽ നിന്ന് മലപ്പുറംകോളനിയിലേയ്ക്ക് പോകുന്ന റോഡിന്റെ അവസ്ഥ വളരെ ശോചനീയമാണ്. പുതിയ റോഡ് നിർമ്മിച്ചതിന്റെ ഭാഗമായി റോഡ് വളരെയധികം ഉയർന്നതോടെയാണ് പ്രശ്നത്തിന് കാരണം.
ചെങ്കുത്തായ അപ്രോച്ച് റോഡിൽ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാകുന്നു. സൈഡ് ഭിത്തികെട്ടില്ല എന്ന നിലപാടിലാണ് അധികാരികൾ. കൊല്ലായി ഗവ. എൽ. പി. എസ്., കൊല്ലായി ജുമാ മസ്ജിദ് എന്നിവയുടെ സമീപത്തു കൂടിയാണ് ഈ റോഡ്.മലപ്പുറം പട്ടികജാതി കോളനിയിലേയ്ക്ക് പോകുന്ന റോഡും ഇത് തന്നെ. റോഡിന്റെ ഈ ദുരവസ്ഥയ്ക്ക് എത്രയും വേഗം അധികാരികൾ പരിഹാരം കാണാത്ത പക്ഷം ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് നാട്ടുകാർ അറിയിച്ചു.