കാട്ടാക്കട: മലയോര മേഖലയിലെ റോഡുകളിൽ മാലിന്യ നിക്ഷേപം രൂക്ഷം.മാലിന്യ നിക്ഷേപം കാരണം ഗ്രാമീണ റോഡുകളിലൂടെ സഞ്ചരിക്കാൻ പറ്റാത്ത സ്ഥിതിയായി.ആര്യനാട്,കുറ്റിച്ചൽ,വെള്ളനാട്,പഞ്ചായത്തുകളിലെ വിജന പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് കോഴി വേസ്റ്റ്, മദ്യക്കുപ്പികൾ എന്നിവചാക്കുകളിലാക്കി നിക്ഷേപം നടത്തുന്നത്.തിരക്കുള്ള റോഡുകളിൽ തള്ളുന്നത് കാരണം തെരുവ് നായ്ക്കളുടെ ശല്യവും രൂക്ഷമായിട്ടുണ്ട്. വിദൂര സ്ഥലങ്ങളിൽ നിന്നും ചാക്കുകളിലും കവറുകളിലുമായാണ് മാലിന്യം തള്ളുന്നത്.പ്രദേശങ്ങളിൽ പന്നിഫാമുകളും നിരവധിയുണ്ട്.
റോഡിന് ഇരുവശവും സ്വകാര്യ പുരയിടങ്ങളും,റബർ തോട്ടങ്ങളുമായതിനാൽ ആളുകളും അധികമുണ്ടാകില്ല. ഈ പ്രദഗേശങ്ങളിലാണ് മാലിന്യം തള്ളുന്നത്. ഇതുകാരണം ആരാണ് മാലിന്യ നിക്ഷേപം നടത്തുന്നതെന്ന് തിരിച്ചറിയാനും കഴിയുന്നില്ല.
ഗ്രാമീണ മേഖലകളിൽ നിന്നും പുലർച്ചേ തലസ്ഥാന നഗരിയിലേയ്ക്ക്
പോകുന്ന വാഹനങ്ങളിൽ രാത്രി കടകളിലെ മാലിന്യങ്ങൾ കൊണ്ടുവന്ന് റോഡിൽ ആളൊഴിഞ്ഞ പ്രദേശങ്ങളിൽ തള്ളുന്നതായും ആക്ഷേപമുണ്ട്.അതുപോലെ തലസ്ഥാന നഗരിയിലെ അറവുശാലകളിലെ മാലിന്യങ്ങളും ഗ്രാമീണ മേഖലകളിൽ എത്തുന്നുണ്ട്.നെയ്യാർഡാം,കാട്ടാക്കട പൊലീസ് രാത്രികാല പെട്രോളിംഗും വാഹന പരിശോധനയും ശക്തമാക്കിയാൽ ഗ്രാമീണ മേഖലകളിലെ മാലിന്യ നിക്ഷേപം തടയാൻ കഴിയുമെന്ന് പ്രദേശവാസികൾ പറയുന്നു.
പ്രതികരണം.
ഗ്രാമീണ മേഖലയിലെ മാലിന്യ നിക്ഷേപം നടത്താൻ അടിയന്തിര നടപടി വേണം.ഗ്രാമ പഞ്ചായത്തുകൾ പൊതു വഴികളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ച് പ്രശ്നത്തിന് പരിഹാരം കാണണം.പൊലീസും ഗ്രാമ പഞ്ചായത്തുകളും അടിയന്തിര നടപടിയുണ്ടാക്കണം.--ജനകീയ പ്രതികരണ വേദി.
1) റോഡ് നിറയെ അറവുമാലിന്യം
2) വഴിനടക്കാനാകാതെ യാത്രക്കാർ
3)മഴയത്ത് മാലിന്യം അഴുകുന്നു
4) ദുർഗന്ധവും പകർച്ചവ്യാധിയും
5) കിണറുകളിൽ മാലിന്യാനശിഷ്ടമെത്തുന്നു
6)തെരുവു നായ്ക്കൾ തമ്പടിച്ചിരിക്കുന്നു
7) യാത്രക്കാർ അപകടത്തിൽ പെടുന്നു
മാലിന്യം ഇവിടെ രൂക്ഷം
കാരിയോട്
പേങ്ങാട് കോട്ടൂർ റോഡിൽ ആർ.സി. ചർച്ചിനു സമീപം തച്ചൻകോട് പാലം വലിയവിള ഉത്തരം കോട് റോഡിൽ വാഴപ്പള്ളി എലിമല ഉടയൻപാറ മുതൽവില്ല ചാരി