deepu

കിളിമാനൂർ: മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ കല്ലുകൊണ്ട് തലയ്‌ക്ക് ഇടിയേറ്റ് യുവാവ് മരിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. നന്ദായിവനം കുറവൻവിളാകം വീട്ടിൽ ദീപു, നന്ദായിവനം താന്നിയിൽ ബിജു എന്നിവരാണ് അറസ്റ്റിലായത്. കരവാരം നെടുമ്പറമ്പ് ഒറ്റക്കര വീട്ടിൽ പ്രഭാകരൻ - വിമല ദമ്പതികളുടെ മകൻ കിങ്ങിണി എന്ന ശ്രീരാജാണ് (32)​ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. തർക്കത്തിനിടെ പ്രതികൾ സമീപത്തുകിടന്ന കരിങ്കല്ല് കൊണ്ട് ശ്രീരാജിന്റെ തലയ്ക്കിടിച്ചു. അവശനായ ശ്രീരാജ് വീട്ടിലെത്തി കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്‌തു.