തോന്നയ്‌ക്കൽ: കുടവൂർ ധമനം സാഹിത്യസൗഹൃദ കൂട്ടായ്‌മയുടെ ആഭിമുഖ്യത്തിൽ ചങ്ങമ്പുഴക്കവിതയെക്കുറിച്ചുള്ള ചർച്ചയും കാവ്യ ആലാപനവും നടന്നു. കുടവൂർ റെയ്സ് അക്കാഡമി ഹാളിൽ നടന്ന സമ്മേളനത്തിൽ പകൽക്കുറി വിശ്വൻ അദ്ധ്യക്ഷത വഹിച്ചു. കെ. തങ്കപ്പൻ നായർ,​ ഉമാ തൃദീപ്,​ കെ.എസ്. സുജയ എന്നിവർ ചങ്ങമ്പുഴ കവിതകളെക്കുറിച്ച് പ്രബന്ധം അവതരിപ്പിച്ചു. കെ. രവികുമാർ, തോന്നയ്‌ക്കൽ ഷംസുദ്ദീൻ, വി. മോഹനചന്ദ്രൻ നായർ, തോന്നയ്‌ക്കൽ അയ്യപ്പൻ, ദേശാഭിമാനി ഗോപി, സിദ്ദിഖ് സുബൈർ, ലൗലി ജനാർദ്ദനൻ, തോന്നയ്‌ക്കൽ മണികണ്ഠൻ, തെറ്റിമുക്ക് രവീന്ദ്രൻ, സാജൻ. പി. കവലയൂർ, യൂസഫ് ഇടുപടിക്കൽ, എസ്. അനിരുദ്ധൻ എന്നിവർ സംസാരിച്ചു.