കുഴിത്തുറ: എസ്.ഐ എന്നുപറഞ്ഞ് പണംതട്ടുന്ന യുവാവിനെ പൊലീസ് പിടികൂടി. നാഗർകോവിൽ കോട്ടാർ സ്വദേശി രജീവ് (25)ആണ് അറസ്റ്റിലായത്. ആരുവാമൊഴിവഴി രാത്രി പോകുന്ന ലോറികളെ കൈകാട്ടി നിറുത്തി എസ്.ഐ എന്നുപറഞ്ഞ് പണം തട്ടുന്നത് പതിവായിരുന്നു. ഇതിൽ സംശയം തോന്നിയ രാജവേൽ എന്ന ഡ്രൈവർ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ്‌ രജീവിനെ കൈയോടെ പിടികൂടി. പ്രതിയെ ഭൂതപ്പാണ്ടി കോടതിയിൽ ഹാജരാക്കി.