കുഴിത്തുറ:കന്യാകുമാരി ജില്ലയിലെ ആരുവാമൊഴിയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ മോട്ടോർ ബൈക്കിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.അഴകിയനഗർ സ്വദേശി സുബാനന്ദന്റെ മകൻ തമിഴ് (25)ആണ് മരിച്ചത്.ഞായറാഴ്ച്ച വൈകുന്നേരം മുപ്പന്തലിൽ നിന്ന് ആരുവാമൊഴിയിലേക്ക് വരുമ്പോൾ ബൈക്ക് ലോറിയിൽ ഇടിക്കുകയായിരുന്നു. തെറിച്ചു വീണ തമിഴിനെ നാട്ടുകാർ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാവിലെ മരിച്ചു.