v

കടയ്ക്കാവൂർ: സാമൂഹ്യ സുരക്ഷാ പെൻഷൻ ഉൾപ്പെടെയുള്ളത് വാങ്ങുന്നവർ ജീവിച്ചിരിക്കുന്നുവെന്നു ഉറപ്പു വരുത്തുവാൻ അക്ഷയ കേന്ദ്രങ്ങൾവഴി നടത്തി വരുന്ന മസ്റ്ററ്റിംഗിന് 30 രൂപമുതൽ 50 രൂപ വരെ ഫീസ് വാങ്ങുന്നതിൽ പലയിടങ്ങളിലും ശക്തമായ പ്രതിഷേധം. അഞ്ചുതെങ്ങ് പഞ്ചായത്തിൽ മണ്ണാക്കുളത്ത് പ്രവർത്തിച്ചു വരുന്ന അക്ഷയ കേന്ദ്രം കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളിൽ ഫീസ് വാങ്ങിയത് ശ്രദ്ധയിൽപ്പെട്ട സി.പി.എം പ്രവർത്തകർ അക്ഷയ കേന്ദ്രം ഉപരോധിച്ചു. പോലീസെത്തിയാണ് ഉപരോധക്കാരെ പിരിച്ചുവിട്ടത്. ഫീസ് വാങ്ങില്ലെന്ന ഉറപ്പിന്മേൽ സമരം അവസാനിപ്പിച്ചു. സി.പി.എം നേതാക്കളായ സി. പയസ്, അഞ്ചുതെങ്ങ് സുരേന്ദ്രൻ, വി. ലൈജു, ലിജാബോസ്, പി. വിമൽരാജ്, ജോസ്ഫിൻ മാർട്ടിൻ, വിഷ്ണു മോഹൻ, ബിബിൻ ചന്ദ്രപാൽ, സജി സുന്ദർ എന്നിവർ നേതൃത്വം നൽകി. കഴിഞ്ഞ ദിവസം മസ്റ്ററിംഗിന് 40 രൂപ ഫീസ് വാങ്ങിയെന്നാരോപിച്ച് അഞ്ചുതെങ്ങ് നാല്പറവട്ടം വീട്ടിൽ ലീല കളക്ടർക്ക് പരാതി നൽകിയിരുന്നു.