ആറ്റിങ്ങൽ:ആറ്റിങ്ങൽ നഗരസഭയിൽ നിന്നും സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുന്നവർ 30നകം അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിംഗ് നടത്തണം.കിടപ്പുരോഗികൾ അടുത്ത ബന്ധുക്കൾ മുഖേന 29ന് മുൻപ് വിവരം നഗരസഭയിൽ അറിയിക്കണം.ഇവർക്ക് മസ്റ്ററിംഗ് സൗജന്യമായി നടത്താൻ സൗകര്യം ഒരുക്കും.മസ്റ്ററിംഗ് നടത്താത്തവർക്ക് ഡിസംബർ മുതൽ പെൻഷൻ ലഭിക്കില്ലെന്ന് സെക്രട്ടറി അറിയിച്ചു.