
വെഞ്ഞാറമൂട്: കണിയാപുരം സബ് ജില്ലാ കലോത്സവത്തിൽ അയിരൂർപാറ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് ഓവറോൾ കിരീടം. എൽ.പി, യു.പി, എച്ച് എസ്, എച്ച് .എസ് എസ് വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയാണ് ഓവറോൾ കിരീടം സ്കൂൾ കരസ്ഥമാക്കിയത്. എൽ.പി, യു.പി വിഭാഗം ജനറലിൽ പോത്തൻകോട് സെന്റ് തോമസ് സ്കൂൾ ഒന്നാം സ്ഥാനവും കണിയാപുരം ഗവ. യു.പി.എസ് രണ്ടാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗത്തിൽ പോത്തൻകോട് എൽ.വി.എച്ച്.എസ് ഒന്നാം സ്ഥാനവും അയിരൂർപാറ ഗവ. ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും ഹയർ സെക്കൻഡറി വിഭാഗത്തിൽ നെടുവേലി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനവും ശാന്തിഗിരി വിദ്യാഭവൻ രണ്ടാം സ്ഥാനവും നേടി. യു.പി വിഭാഗം സംസ്കൃതോത്സവത്തിൽ കാട്ടായിക്കോണം ഗവ. യു.പി.എസ് ഒന്നാം സ്ഥാനവും പോത്തൻകോട് ഗവ. യു.പി.എസ് രണ്ടാംസ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗത്തിൽ പോത്തൻകോട് എൽ .വി. എച്ച് എസ് ഒന്നാം സ്ഥാനവും എസ്. എൻ .വി .എച്ച് എസ് ചേങ്കോട്ടുകോണം രണ്ടാം സ്ഥാനവും നേടി. എൽ.പി വിഭാഗം അറബിക് കലോത്സവത്തിൽ പോത്തൻകോട് ഗവ. യു.പി.എസ്, കന്യാകുളങ്ങര ഗവ. എൽ.പി സ്കൂൾ ഒന്നാം സ്ഥാനവും കണിയാപുരം ഗവ. യു.പി.എസ് രണ്ടാം സ്ഥാനവും യു.പി വിഭാഗത്തിൽ സെന്റ് തോമസ് യു.പി.എസ് ഒന്നാം സ്ഥാനവും ചാന്നാങ്കര മൗലാന ആസാദ്, ഗവ. യു.പി.എസ് കണിയാപുരം രണ്ടാം സ്ഥാനവും ഹൈസ്കൂൾ വിഭാഗത്തിൽ അൽ ഉതു മാൻ സ്കൂൾ ഒന്നാം സ്ഥാനവും പോത്തൻകോട് എൽ.വി.എച്ച്.എസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സമാപന സമ്മേളനം വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം. ജലീൽ അദ്ധ്യക്ഷനായി. യാസർ, ജി. കലാകുമാരി, കുതിരകുളം ജയൻ, എസ്. ലേഖകുമാരി, എസ്. ശാന്തുമാരി, കെ.ഐ. ബിന്ദു, എ.കെ. നൗഷാദ്, എസ്. മധു, കെ. സുരേഷ് കുമാർ, കെ. കൃഷ്ണൻനായർ, എൽ. സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു.