വെഞ്ഞാറമൂട്: സ്വയം കുത്തി പരിക്കേൽപ്പിച്ച യുവാവിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. വെഞ്ഞാറമൂട് പൊന്നമ്പി കാട്ടിൽ വീട്ടിൽ ഉണ്ണി (35)യെയാണ് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകിട്ട് 4 നായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന ഇയാൾ കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് സ്വയം കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. വയറിന് സമീപം പരിക്കേറ്റ ഇയാൾ വീടിന് സമീപം കുഴഞ്ഞു വീണതിനെ തുടർന്ന് നാട്ടുകാർ ഇയാളെ 108 ആംബുലൻസിൽ കന്യാകുളങ്ങര ഗവ. ആശുപത്രിയിലെത്തിക്കുകയായിരുന്നു.