gg

നെയ്യാറ്റിൻകര : ഇല്ലാത്ത വീട്ടുകരം ചുമത്തിയും ബഡ്ജറ്റിൽ വക കൊള്ളിച്ചിട്ടുള്ള പദ്ധതിത്തുകകൾ വകമാറ്റി ചെലവഴിക്കുകയും ചെയ്യുന്ന നെയ്യാറ്റിൻകര നഗരസഭാ ഭരണസമിതി പിരിച്ചു വിടണമെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് തമ്പാനൂർ രവി ആവശ്യപ്പെട്ടു. നെയ്യാറ്റിൻകര നഗരസഭയുടെ ഭരണം താറുമാറായതായി ആരോപിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രഖ്യാപിച്ച മൂന്നു ദിവസം നീണ്ടു നിൽക്കുന്ന സമരപ്രക്ഷോഭ പരിപാടി വഴിമുക്കിൽ ഇന്നലെ രാവിലെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകായായിരുന്നു അദ്ദേഹം.അനർഹരെ പദ്ധതികളിൽ പങ്കാളികളാക്കി തുക ദുർവിനിയോഗം ചെയ്യുക, ചെയർപേഴ്സന്റെ വാർഡിൽ ഭൂമാഫിയയെ സഹായിക്കുവാനായി നഗരസഭാ ഫണ്ട് ഉപയോഗിച്ച് റോഡ് നിർമ്മിക്കുക തുടങ്ങിയവയെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ആറാലുമ്മൂട് മണ്ഡലം പ്രസിഡന്റ് പത്മകുമാർ അദ്ധ്യക്ഷനായിരുന്നു.യു.ഡി.എഫ് ജില്ലാ ചെയർമാൻ സോളമൻ അലക്സ്,മാരായമുട്ടം സുരേഷ്,അഡ്വ.എസ്.കെ.അശോകകുമാർ,ജോസ്ഫ്രാങ്ക്ലിൻ, അവനീന്ദ്രകുമാർ,ഗ്രാമം പ്രവീൺ, അമരവിള സുദേവകുമാ‌ർ,ലളിത,പി.സി.പ്രതാപ്,എം.സി സെൽവരാജ്, തുടങ്ങിയവർ പ്രസംഗിച്ചു.