തിരുവനന്തപുരം: മലയാള ഭാഷാ വാരാചരണത്തിന്റെ ഭാഗമായി എൻ.ജി.ഒ യൂണിയൻ സൗത്ത് ജില്ലാ ലൈബ്രറിയുടെ ഒരാഴ്ച നീണ്ടുനിൽക്കുന്ന പുസ്തകോത്സവം പബ്ലിക് ഓഫീസ് റിക്രിയേഷൻ ഹാളിൽ മലയാള മിഷൻ ഡയറക്ടർ സുജാ സൂസൻ ജോർജ് ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന സെക്രട്ടറി വി.കെ.ഷീജ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബി.അനിൽകുമാർ, ജില്ലാ സെക്രട്ടറി എസ്.സജീവ് കുമാർ, പ്രസിഡന്റ് എസ്.ഗോപകുമാർ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.ആർ.സുഭാഷ് എന്നിവർ സംസാരിച്ചു.