vld-1-

വെള്ളറട: കുന്നതുകാൽ ശ്രീചിത്തിരതിരുനാൾ റസ്ഡൻഷ്യൽ സെൻട്രൽ സ്കൂളിൽ നടന്ന സൗത്ത് സഹോദയ കിഡ്സ് ഫെസ്റ്റ് വൽ സമാപിച്ചു. തിരുവല്ലം ക്രൈസ്റ്റ് നഗർ സ്കൂൾ ഒന്നാം സ്ഥാനവും കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്കൂൾ രണ്ടാം സ്ഥാനവും നെയ്യാറ്റിൻകര വിശ്യഭാരതി പബ്ളിക് സ്കൂൾ മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് സ്കൂളിൽ നടന്ന സമാപന യോഗത്തിൽ വച്ച് കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് ഓഫീസർ ഡോ: ബിജു ബാലകൃഷ്ൻ സമ്മാനങ്ങൾ വിതരണം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ പുഷ്പവല്ലി , സൗത്ത് സഹോദയ പ്രസിഡന്റ് ജയശങ്കർ പ്രസാദ്, സഹോദയ ജനറൽ സെക്രട്ടറി മരിയ ജോ ജഗദീഷ്, സ്കൂൾ മാനേജർ സതീഷ് കുമാർ, തുടങ്ങിയവർ സംസാരിച്ചു.