meen

വിതുര: തൊളിക്കോട് തേവൻപാറ ആൻസി ഭവനിൽ യുവ ക‌ർഷകൻ ബിനേഷ് ടാർപ്പാളിൻ കുളത്തിൽ നടത്തിയ മത്സ്യക്കൃഷിയിൽ മികച്ച വിളവ് ലഭിച്ചു. ആനാട് പഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ പാണയം നിസാർ, മത്സ്യകർഷക കോ-ഒാ‌ർഡിനേറ്റർ തച്ചൻകോട് മനോഹരൻനായർ തുടങ്ങിയവർ പങ്കെടുത്തു.