തിരുവനന്തപുരം: കോൺഗ്രസ് കരമന ബ്ലോക്ക് ട്രഷറർ കമലേശ്വരം ആര്യൻകുഴി ടി.സി. 43/558 തെക്കേമുടുമ്പിൽ വീട്ടിൽ എം.ദേവരാജൻ (ദേവൻ, 60 ) പ്രഭാത നടത്തയ്ക്കിടെ ഗാന്ധിപാർക്കിൽ കുഴഞ്ഞുവീണ് മരിച്ചു. .
കരമന ബ്ലോക്ക് ട്രഷറർ സ്ഥാനം കൂടാതെ ഗാന്ധിദർശൻ സമിതി ജില്ലാ വൈസ് പ്രസിഡന്റ്, ജവഹർ ബാലജനവേദി കരമന ബ്ലോക്ക് ചെയർമാൻ, ഐസ്‌ക്രീം ഡിസ്ട്രീബൂട്ടേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ബോർഡ് മെമ്പർ, എസ്.എൻ.ഡി.പി യോഗം തോട്ടം ശാഖയുടെ മുൻ യൂണിയൻ പ്രതിനിധി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: സംഗീത എസ്.പി . മക്കൾ: അതുൽ ദേവ് ഡി.എസ്., സുസ്മിത ദേവ്.ഡി.എസ്. മരുമകൾ: പ്രിയ.ആർ
ഡി.സി.സി ജനറൽ സെക്രട്ടറി ചാക്ക രവി ഇളയ സഹോദരനാണ്.
സംസ്‌കാരം ഇന്ന് രാവിലെ 9 മണിക്ക് മുട്ടത്തറ മോക്ഷ കവാടത്തിൽ. വൈകുന്നേരം 5 മണിക്ക് കമലേശ്വരം എസ്.എൻ.എസ്.എസ് ലൈബ്രറി ഹാളിൽവച്ച് കോൺഗ്രസ് അമ്പലത്തറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുശോചന യോഗം ഉണ്ടായിരിക്കും..