aituc

തിരുവനന്തപുരം : കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയായ ആത്മയിലെ കരാർ ജീവനക്കാരുടെ തൊഴിൽ സുരക്ഷയും ശമ്പള വർദ്ധനവും ഉറപ്പാക്കണമെന്ന് എ.ഐ.ടി.യു.സി നേതൃത്വത്തിൽ രൂപീകരിച്ച ആത്മ ജീവനക്കാരുടെ സംഘടനയുടെ സമ്മേളനം ആവശ്യപ്പെട്ടു. ആത്മ എംപ്ലോയിസ് യൂണിയൻ പ്രഥമ സമ്മേളനം തമ്പാനൂരിലെ സുഗതൻ സ്മാരക ഹാളിൽ എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ ഉദ്ഘാടനം ചെയ്തു. വേങ്കവിള സജി അദ്ധ്യക്ഷത വഹിച്ചു. ആർ. ചക്രവർത്തി, എ.എൻ. സുഹൈൽ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി മനോജ് ബി. ഇടമന (പ്രസിഡന്റ്), വേങ്കവിള സജി (വർക്കിംഗ് പ്രസിഡന്റ് ), ആർ. ചക്രവർത്തി (സെക്രട്ടറി), സന്ധ്യ.എസ് (ട്രഷറർ), അനു എസ്. ചന്ദ്രൻ, റീന ജോയ് (വൈസ്‌ പ്രസിഡന്റുമാർ), എസ്. സൗമ്യ, ശ്രീജ.ഒ (ജോ. സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.