മൃതദേഹം അസാമിലെത്തിക്കാൻ പണമില്ല.
പോത്തൻകോട് : കഴിഞ്ഞ ദിവസം കിണറ്റിൽ വീണു മരിച്ച അസാം തൊഴിലാളി രഞ്ജിത്ത് ദാസി (37 ) ന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഇന്നലെ നാട്ടിലേക്ക് മൃതദേഹം കൊണ്ടുപോകുമെന്ന് അറിയിച്ചിരുന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകാരണം ഇവിടെ തന്നെ സംസ്കരിക്കാൻ ബന്ധുക്കൾ തീരുമാനമെടുക്കുകയായിരുന്നു. നാട്ടിൽ നിന്ന് തിരിച്ച മറ്റ് ബന്ധുക്കൾ അടുത്ത ദിവസം എത്തുന്നതോടെ മരണാനന്തര ചടങ്ങുകൾ ഇവിടെ നടത്തിയശേഷം തൈക്കാട് ശാന്തികവാടത്തിൽ സംസ്‌കരിക്കുമെന്നാണ് ബന്ധുക്കൾ അറിയിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം.രഞ്ജിത്ത് ദാസും സുഹൃത്തുക്കളും താമസിക്കുന്ന വാടകവീട്ടിലെ കിണറിൽ കാൽവഴുതി വീണാണ് അപകടമെന്നാണ് പൊലീസ് പറയുന്നത്. ഫോൺ വിളിച്ചുനടക്കുന്നതിനിടയിൽ അബദ്ധത്തിൽ കിണറ്റിൽ വീണാതാകാമെന്നാണ് പ്രാഥമിക നിഗമനം. കെട്ടിട നിർമ്മാണ തൊഴിലാളിയാണ് രഞ്ജിത്ത് ദാസ്.
ക്യാപ്‌ഷൻ: മരിച്ച രഞ്ജിത്ത് ദാസ്