വർക്കല: മുസ്ളിം ലീഗ് പാർട്ടി പ്രവർത്തനഫണ്ട് കളക്‌ഷൻ കാമ്പെയിന് ചിറയിൻകീഴ് നിയോജക മണ്ഡലത്തിൽ തുടക്കമായി. കാമ്പെയിൻ ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് പ്രൊഫ. തോന്നയ്‌ക്കൽ ജമാൽ ഉദ്ഘാടനം ചെയ്‌തു. ചാന്നാങ്കര എം.പി. കുഞ്ഞ്, കബീർ കടവിളാകം, ഷാഹിർജി അഹമ്മദ്, എം.എസ്. കമാലുദ്ദീൻ, യഹ്യാഖാൻ പടഞ്ഞാറ്റിൽ, നസീമാ കബീർ, ഷാജി പെരുംകുഴി, ഷാജി, ഷാഫി മുഹമ്മദ്, അൻസാർ പെരുമാതുറ, നവാസ് മാടൻവിള, ബദർലബ്ബ, ജമാൽ മൈവള്ളി, അൻസാരി പള്ളി, പൊയ്കയിൽ സലാം, ജിംഖാൻ, മാഹീൻ എന്നിവർ സംസാരിച്ചു.