വെള്ളറട: കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളിലും കുടിവെള്ളം എത്തിക്കാനായി സംസ്ഥാന സർക്കാർ നടപ്പാക്കിയ സമ്പൂർണ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം കോട്ടുക്കോണത്ത് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിച്ചു. യോഗത്തിൽ സി.കെ. ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജല അതോറിട്ടി ടെക്‌നിക്കൽ മെമ്പർ ടി. രവീന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്. എസ്. അരുൺ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ. ഗീത രാജശേഖരൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. സജിത, ബ്ളോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴസ്ൺ കെ.എസ്. ഷീബാറാണി, പാലിയോട് ശ്രീകണ്ഠൻ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ, ജലഅതോറട്ടറി ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു.