തിരുവനന്തപുരം: പുരാവസ്‌തു പുരാരേഖ വകുപ്പിന്റെ ചരിത്രരേഖകൾ അടുത്തറിയാനെത്തുന്നവരുടെ എണ്ണം നാൾക്കുനാൾ വർദ്ധിക്കുന്നതായി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. പുരാരേഖാവകുപ്പ് നടത്തിയ കേരള ചരിത്ര ക്വിസിന്റെ സമ്മാനദാനം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. വി.കെ. പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പുരാരേഖാ വകുപ്പ് ഡയറക്ടർ ജെ. രജികുമാർ, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. വി. കാർത്തികേയൻ നായർ, മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടർ എസ്. അബു, സാംസ്‌കാരിക വകുപ്പ് അഡിഷണൽ സെക്രട്ടറി കെ. ഗീത എന്നിവർ പങ്കെടുത്തു.