പാലോട്: മാതാ അമൃതാനന്ദമയി മഠം യുവജന വിഭാഗമായ അയുദ്ധ്, പാലോട് ഘടകത്തിന്റെ നേതൃത്വത്തിൽ പാലോട് പാലുവള്ളി യു.പി.എസ് സ്കൂളും പരിസരവും വൃത്തിയാക്കുകയും പച്ചക്കറി തൈകളും, ഫലവൃക്ഷങ്ങളും നട്ട് പിടിപ്പിക്കുകയും ചെയ്തു. മാതാ അമൃതാനന്ദമയി മഠം കൈമനം മഠാധിപതി, സംപൂജ്യ ബ്രഹ്മചാരി ശിവാമൃത ചൈതന്യ, സബ് ഇൻസ്പെക്ടർ സതീശൻ, വാർഡ് അംഗം നന്ദിയോട് സതീശൻ, ഗിരിജ എന്നിവർ സമർപ്പണ ചടങ്ങിൽ സംബന്ധിച്ചു. അയുദ്ധ് പ്രവർത്തകർ സമാഹരിച്ച പുസ്തകങ്ങൾ വിദ്യാലയത്തിലേക്ക് കൈമാറി.