തിരുവനന്തപുരം : തലസ്ഥാനത്തെ പൈപ്പ്‌വെള്ളം കുടിക്കാൻ കൊള്ളില്ലെന്ന് ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് നടത്തിയ പഠന റിപ്പോർട്ട് ഗൗരവമായി കാണണമെന്നും കുടിവെള്ളവും സ്രോതസും മലിനമാകാതിരിക്കാനും ജനങ്ങൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനും സർക്കാർ നടപടി സ്വീകരിക്കണമെന്നും ഫ്രണ്ട്സ് ഒഫ് ട്രിവാൻഡ്രം ജില്ലാ കമ്മിറ്റി പ്രസിഡന്റ് പി.കെ.എസ്. രാജൻ ആവശ്യപ്പെട്ടു.