കാട്ടാക്കട: പൊതുവിദ്യാഭ്യാസ യജ്ഞത്തിലൂടെ ആധുനിക വിദ്യാഭ്യാസം സാധാരണ കുട്ടികളിൽ ലഭ്യമാക്കാനാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. കാട്ടാക്കട പഞ്ചായത്തിലെ പ്ലാവൂർ സ്കൂളിൽ മൂന്ന് കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന മന്ദിരത്തിന്റെ ശിലാസ്ഥാപനവും കാട്ടാക്കട നിയോജക മണ്ഡലത്തെ പൊതുവിദ്യാഭ്യാസരംഗത്തെ സമ്പൂർണ ഡിജിറ്റൽ മണ്ഡലമായി പ്രഖ്യാപിക്കുകയും ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഐ.ബി.സതീഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ആർ. രമാകുമാരി, കാട്ടാക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. അജിത, വൈസ് പ്രസിഡന്റ് കെ. ശരത്ചന്ദ്രൻ നായർ, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി. സ്റ്റീഫൻ, ബ്ലോക്ക് പഞ്ചായത്തംഗം കെ. അനിൽകുമാർ, പൊതു വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സി. മനോജ് കുമാർ, കാട്ടാക്കട എ.ഇ.ഒ എസ്. ഉദയകുമാർ, ഗ്രാമ പഞ്ചായത്തംഗങ്ങളായ വി.ജെ. സുനിത, എം.ആർ. സുനിൽകുമാർ, പുരുഷോത്തമൻ നായർ, വി. ചന്ദ്രലേഖ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ സി.വി. ലാൽ, കാട്ടാക്കട സുരേഷ്, ജെ. ഹരികുമാർ, പി.ടി.എ പ്രസിഡന്റ് വി. ബിനുകുമാർ, ഹെഡ്മിസ്ട്രസ് ഡി. പുഷ്പലത, എസ്.എം.സി ചെയർമാൻ വി. കൃഷ്ണൻ കുട്ടി എന്നിവർ സംസാരിച്ചു. കാട്ടാക്കട മണ്ഡലത്തിലെ ഒപ്പം പദ്ധതിയുടെ ഭാഗമായുള്ള വിദ്യാർത്ഥി സൗഹൃദ മുറിയുടേയും അടൽ ടിങ്കറിംഗ് ലാബിന്റേയും ഉദ്ഘാടനവും നടന്നു.