നെടുമങ്ങാട് : പഴകുറ്റിയിൽ നിന്ന് വെമ്പായത്തേയ്ക്കുള്ള പി.ഡബ്ലിയു.ഡി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ ഇന്ന് രാവിലെ 10ന് നെടുമങ്ങാട് പി.ഡബ്ലിയു.ഡി അസി.എക്സിക്യുട്ടീവ് എഞ്ചിനീയറുടെ ഓഫീസിലേയ്ക്ക് മാർച്ച് നടത്തുമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി ആനാട് ജയൻ അറിയിച്ചു. വെമ്പായത്ത് നിന്നും ആരംഭിക്കുന്ന മാർച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി കരകുളം കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യും. പി.ഡബ്ല്യു.ഡി ഓഫീസിൽ നടക്കുന്ന ധർണ മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി ഉദ്ഘാടനം ചെയ്യും. തേക്കട അനിൽകുമാർ, വെമ്പായം അനിൽ, വട്ടപ്പാറ ചന്ദ്രൻ, ഷാനവാസ് ആനക്കുഴി, എൻ. ബാജി, നെട്ടിറച്ചിറ ജയൻ, കല്ലയം സുകു, ടി. അർജുനൻ തുടങ്ങിയവർ നേതൃത്വം നൽകും.