തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം കമലേശ്വരം ശാഖയിൽ യൂത്ത് മൂവ്മെന്റ് കമ്മിറ്റി രൂപീകരിച്ചു. ശാഖാ പ്രസിഡന്റ്‌ കെ.സി. യശോധരന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ എസ്.എൻ.ഡി.പി യോഗം കൗൺസിലർ പച്ചയിൽ സന്ദീപ്, പത്രാധിപർ കെ. സുകുമാരൻ സ്‌മാരക യൂണിയൻ പ്രസിഡന്റ് ഡി. പ്രേംരാജ്, സെക്രട്ടറി ആലുവിള അജിത്, ഡയറക്ടർ ബോ‌ർഡ് അംഗം കരിക്കകം സുരേഷ്‌കുമാർ, കെ.പി. അമ്പീശൻ, കുളത്തൂർ ജ്യോതി, അരുൺ അശോക്, ശാഖാ സെക്രട്ടറി വി. മോഹൻദാസ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കമലേശ്വരം രാജീവ്‌ (പ്രസിഡന്റ്‌ ), എം. ഗൗതം (വൈസ് പ്രസിഡന്റ്‌ ), അനന്തു. ബി (സെക്രട്ടറി) എന്നിവർ ഉൾപ്പെട്ട പതിനഞ്ചംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.