കണ്ണൂർ: ജാവലിനിൽ ദേശീയ ചാമ്പ്യനാവണം, സ്വന്തം ജീവിതം സിനിമയാക്കണം, അതിൽ തനിക്ക് തന്നെ അഭിനയിക്കണം, ഒരുപാട് യാത്രകൾ ചെയ്യണം അങ്ങനെ തലീത്തയുടെ സ്വപ്നങ്ങൾ നിരവധിയാണ്. തുടർച്ചായി മൂന്നാം തവണയും ജാവലിനിൽ സ്വ ണമണിഞ്ഞ് റെക്കാഡ് മധുരത്തോടെയാണ് തലീത്ത കുമ്മി സുനിൽ സ്‌കൂൾ കായിക മേളയോട് വിട പറയുന്നത്. 2018ലെ അഞ്ജലി വി.ഡിയുടെ 33.07എന്ന റെക്കാഡിന് മീതെ 34.94മീറ്റർ ജാവലിൻ പായിച്ചാണ് സീനിയർ പെൺകുട്ടികളിൽ തലീത്ത റെക്കാഡ് സ്വന്തം പേരിലാക്കിയത്. ജൂനിയർ വിഭാഗത്തിലെ റെക്കോഡും പുല്ലൂരാംപാറ സെന്റ് ജോസഫ് എച്ച്.എസിലെ പ്ലസ്ടുകാരിയായ തലീത്തയുടെ പേരിലാണ്.

ബൈക്ക് യാത്രയെ ഏറെ ഇഷ്ടപ്പെടുന്ന താരം പരിശീലനത്തിനായി രാവിലെഅഞ്ചോടെ വീട്ടിൽ നിന്ന് ബൈക്കിൽ 15 കിലോമീറ്റര്‍ർ ദൂരം താണ്ടിയാണ് സ്കൂളിലെത്തുന്നത്. യാത്രയും അഭിനയവും ഏറെ ഇഷ്ടപ്പെടുന്ന ഭാവി താരത്തിന് പട്ടാളത് ഓഫീസർ ആകണമെന്നും ആഗ്രഹമുണ്ട്.

ചെറുപ്പം മുതൽ അത്‌ലറ്റിക്‌സില്‍ മത്സരിക്കുന്ന തലീത്ത 7ാം ക്ലാസിൽ വോളിബോളിലേക്ക് തിരിഞ്ഞെങ്കിലും 9-ാം ക്ലാസ് മുതൽ വീണ്ടും അത്‌ലറ്റിക്സിലേക്ക് വരുകയായിരുന്നു. തന്റെ ആദ്യ സംസ്ഥാന കായിക മേളയിൽ വെള്ളിയായിരുന്നെങ്കിലും പിന്നീട് തുടർച്ചയായ മൂന്ന് തവണയും സ്വർണമണിഞ്ഞു. അഭിനയത്തെ ഇഷ്ടപ്പെടുന്ന തലീത്ത മോണോ ആകിലും കൈ വച്ചിട്ടുണ്ട്.

ബാലികേ എഴുന്നേൽക്കൂ എന്ന് അർത്തം വരുന്ന തലീത്ത കുമ്മി എന്ന പേരും സഹോദരൻ ജോസന്റെ പേരും അച്ഛൻ സുനിൽ ബൈബിളിൽ നിന്നാണ് കണ്ടെത്തിയത്. മകളുടെ റെക്കോഡ് പ്രകടനം കാണാൻ അമ്മ ഡയാനയും സർവകലാശാല സ്റ്റേഡിയത്തിന് സമീപമുണ്ടായിരുന്നു. ഡ്രൈവറായ അച്ഛൻ സുനിൽ ഷിമോഗയിലേക്കുള്ള യാത്രക്കിടയിലാണ് നേട്ടത്തിന്റെ വിവരം അറിയുന്നത്. കഴിഞ്ഞ നാല് വർഷമായി മലബാർ സ്പോർട്സ് അക്കാദമിയിൽ ടോമി ചെറിയാന്റെ കീഴിലാണ് പരിശീലനം.രണ്ട് മാസം മുമ്പ്നടന്ന സർജറിയുടെ ക്ഷീണം കാരണം കൃത്യമായ പരിശീലിക്കാൻ പറ്റിയില്ല.