തിരുവനന്തപുരം : ആരോഗ്യവകുപ്പിന് കീഴിലുള്ള കെ.എച്ച്.ആർ.ഡബ്ല്യു.എസിൽ റീജിയണൽ മാനേജരായിരിക്കെ താൻ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതി വ്യാജമാണെന്ന് തരൂർ പഞ്ചായത്ത് സെക്രട്ടറി കെ.ജയനൻ. കെ.എച്ച്.ആർ.ഡബ്ല്യു.എസ്. വെൽഫെയർ യൂണിയൻ പഞ്ചായത്ത് ഡയറക്ടർക്കും ആരോഗ്യവകുപ്പിനും നൽകിയ പരാതിക്കെതിരെ സർക്കാരിനെ സമീപിക്കുകയും നിയമ നടപടികൾ സ്വീകരിക്കുന്നതിനുള്ള അനുമതി തേടുകയും ചെയ്തു. കെ.എച്ച്.ആർ.ഡബ്ല്യു.എസിലെ പർച്ചേസിംഗ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സുതാര്യത ഉറപ്പാക്കാൻ താൻ ശ്രമിച്ചു. ഇതാണ് വിരോധത്തിനുകാരണം. ഇംപ്രസ്റ്റ് മണി ഇനത്തിൽ 1,50,000 കൈപ്പറ്റിയതിന് കൃത്യമായ രേഖ ഹാജരാക്കിയില്ലെന്ന കെ.എച്ച്.ആർ.ഡബ്ല്യു.എസ് എം.ഡിയുടെ നിലപാട് ശരിയല്ല. വാങ്ങിയ പണത്തിന് കൃത്യമായ രേഖ യഥാസമയം ബന്ധപ്പെട്ട അധികൃതർക്ക് സമർപ്പിച്ചിട്ടുണ്ടെന്ന് ജയനൻ അറിയിച്ചു.