പാറശാല: കാരോട് ഗ്രാമ പഞ്ചായത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ കാരോട് വാർഡ് സമ്മേളനം ഡി.സി.സി അംഗവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ എസ്.അയ്യപ്പൻ നായർ ഉദ്‌ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് എസ്.ഭുവനചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എൻ.സിദ്ധാർത്ഥൻ നായർ, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് വെൺകുളം ബാലൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എസ്.കെ.അനു, കെ.എസ്.യു താലൂക്ക് യൂണിയൻ സെക്രട്ടറി എസ്.കെ.അരുൺ, എ.അജീഷ് കുമാർ, ജെയിംസ് രാജ്, ബൂത്ത് പ്രസിഡൻറ് സെൽവരാജ് തുടങ്ങിയവർ സംസാരിച്ചു. കഴിഞ്ഞ 30 വർഷങ്ങളായി നടന്നുവന്ന കാരോട്-തിരുവനന്തപുരം ബസ് സർവ്വീസ് നിറുത്തലാക്കിയതിനെതിരെ യോഗം ശക്തമായി പ്രതിഷേധിച്ചു.കാരോട് വാർഡിലെ വികസന മുരടിപ്പിന് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിന് മുന്നിൽ ധർണ നടത്തുന്നതിനും യോഗം തീരുമാനിച്ചു.