തിരുവനന്തപുരം: സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ കിഴക്കേകോട്ട ഗാന്ധിപാർക്കിൽ സ്ഥാപിച്ച ഓപ്പൺ ജിം പ്രവർത്തനമാരംഭിച്ചു. ഇതോടൊപ്പമുള്ള കുട്ടികളുടെ പാർക്ക് മേയർ കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. നഗരസഭ ശ്രീകണ്‌ഠേശ്വരം പാർക്ക്, ശ്രീചിത്തിര തിരുനാൾ പാർക്ക് എന്നിവിടങ്ങളിൽ സമാനമായ ജിമ്മും പാർക്കും ഉടൻ തുറക്കുമെന്ന് മേയർ പറഞ്ഞു. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ വി.കെ.പ്രശാന്ത്, ഒ.രാജേഗോപാൽ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ വഞ്ചിയൂർ പി. ബാബു, എസ്.എസ്.സിന്ധു, എസ്.പുഷ്‌പലത, പാളയം രാജൻ, സി.സുദർശനൻ, കൗൺസിലർ എസ്.കെ.പി. രമേശ് എന്നിവർ സംസാരിച്ചു. കൗൺസിലർമാരായ സഫീറാബീഗം, ഗീതാഗോപാൽ, എസ്.നൂർജഹാൻ, ശാലിനി.വി, എസ്.വിജയകുമാരി, പി.എസ്.അനിൽകുമാർ, എൻ.എ.റഷീദ്, റസിയബീഗം എന്നിവർ പങ്കെടുത്തു. സ്മാർട്ട് സിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പി.ബാലകിരൺ സ്വാഗതവും നഗരസഭാ സെക്രട്ടറി എൽ.എസ്.ദീപ നന്ദിയും പറഞ്ഞു.