തിരുവനന്തപുരം: വാളയാർ സംഭവത്തിൽ സി.ബി.ഐ അന്വേഷണത്തിന് സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള മഹിളാ ഫെഡറേഷൻ (സി.എം.പി) വർക്കിംഗ് പ്രസിഡന്റ് ജെ. ഹയറുന്നീസ സർക്കാരിനോട് ആവശ്യപ്പെട്ടു. ബാലരാമപുരത്ത് മഹിളാ ഫെഡറേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഭാരവാഹികളായി അൽഫോൻസ (പ്രസിഡന്റ്), സെബിൻസ (സെക്രട്ടറി), ശോഭനകുമാരി (വൈസ് പ്രസിഡന്റ് ), സബീന (ജോയിന്റ് സെക്രട്ടറി) എന്നിവരുൾപ്പെട്ട പതിനഞ്ചംഗ ജില്ലാ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു.