തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ചെമ്പഴന്തി ഗുരുകുലം യൂണിയനിൽ വാർഷിക പൊതുയോഗം യൂണിയൻ പ്രസിഡന്റ് മഞ്ഞമല സുബാഷിന്റെ അദ്ധ്യക്ഷതയിൽ യോഗം കൗൺസിലർ വിപിൻരാജ് ഉദ്ഘാടനം ചെയ്‌തു. 2019 - 20 വർഷത്തെ ബഡ്‌ജറ്റും വരവ് ചെലവ് കണക്കും റിപ്പോർട്ടും യൂണിയൻ സെക്രട്ടറി രാജേഷ് ഇടവക്കോട് അവതരിപ്പിച്ചു. പിന്നാക്ക സംവരണം അട്ടിമറിക്കാനുള്ള സർക്കാരിന്റെ നീക്കത്തിനെതിരെ സമ്മേളനം പ്രതിഷേധിച്ചു. പിന്നാക്ക ക്ഷേമ കോർപറേഷന് കാബിനറ്റ് പദവിയോടുകൂടിയുള്ള അംഗീകാരം നൽകണമെന്ന് വാർഷിക സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യൂണിയൻ വൈസ് പ്രസിഡന്റ് എൻ. സുധീന്ദ്രൻ, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ ചെമ്പഴന്തി ശശി, വി. മധുസൂദനൻ, യോഗം മുൻ ഡയറക്ടർ ബോർഡ് അംഗം പ്രദീപ്, ദിവാകരൻ, യൂണിയൻ കൗൺസിൽ അംഗങ്ങളായ ബിജു കരിയിൽ, ബിജു താളംകോട്, ചന്ദ്രബാബു അയിരൂപ്പാറ, അജിത്ഘോഷ്, കാട്ടായിക്കോണം പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ ബാബു സുശ്രുതൻ, ഗോപൻ പോത്തൻകോട്, വനിതാസംഘം യൂണിയൻ പ്രസിഡന്റ് പത്മിനി.വി, സെക്രട്ടറി ശുഭ. എസ്.എസ്, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ശ്രീകണ്ഠൻ, സെക്രട്ടറി അരുൺ .എം.എൽ എന്നിവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി രാജേഷ് ഇടവക്കോട് സ്വാഗതവും യൂണിയൻ കൗൺസിലർ ബാലകൃഷ്‌ണൻ കഴക്കൂട്ടം നന്ദിയും പറഞ്ഞു.