തിരുവനന്തപുരം: പി.കെ. പരമേശ്വരൻ നായർ സ്‌മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ചട്ടമ്പിസ്വാമികളെക്കുറിച്ച് നടത്തുന്ന സെമിനാർ കേരള ഗാന്ധി സ്‌മാരക നിധി ഹാളിൽ 24, 25 തീയതികളിൽ നടക്കും. 24ന് രാവിലെ 10ന് വാഴൂർ തീർത്ഥപാദാശ്രമം അധിപതി സ്വാമി പ്രജ്ഞാനന്ദ തീർത്ഥപാദർ ഉദ്ഘാടനം ചെയ്യും. ജ്ഞാനമണ്ഡലം, വിജ്ഞാനമണ്ഡലം, ജീവിതമണ്ഡലം, ദർശനമണ്ഡലം, ചരിത്രമണ്ഡലം, നവോത്ഥാനമണ്ഡലം തുടങ്ങിയ വിഭാഗങ്ങളിലായി സെമിനാറിൽ ചർച്ചചെയ്യുന്ന വിഷയങ്ങൾ ചേർത്ത് അടുത്ത നവംബറിൽ ചട്ടമ്പിസ്വാമി പഠനങ്ങൾ എന്ന ഗ്രന്ഥം പ്രസിദ്ധീകരിക്കുമെന്ന് ട്രസ്റ്റ് പ്രസിഡന്റ് ഡോ.എ.എം. ഉണ്ണിക്കൃഷ്ണൻ അറിയിച്ചു.