kovalam

കോവളം: വെള്ളാർ സമുദ്ര റോഡിലെ സ്വകാര്യ ഹോട്ടൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. തെങ്കാശി ശിവഗിരി വിശ്വനാഥതെരുവിൽ തേൻവിടൽ സാരഥിയിൽ സുന്ദർസ്വാമി (44)യെയാണ് ഹോട്ടലിന്റെ സമീപത്തെ ക്വാർട്ടേഴ്സിലെ പടിയിൽ മരിച്ച നിലയിൽ കണ്ടത്. ഏതാനും വർഷങ്ങളായി ഇയാൾ ഇവിടെ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഇന്നലെ പുലർച്ചെ സഹപ്രവർത്തകർ അന്വേഷിച്ചപ്പോൾ മുറിയുടെ സമീപത്തുള്ള പടിയിൽ ഇരിയ്ക്കുകയായിരുന്നു. വിളിച്ചിട്ടും ഉണരാതെ വന്നപ്പോൾ ഹോട്ടൽ അധികൃതർ എത്തി വിവരം തിരുവല്ലം പൊലീസിനെ അറിയിച്ചു. ഭാര്യ അജിത. മക്കൾ: കമിലി ,കൺമണി.