കണ്ണൂർ: സബ്ജൂനിയർ ആണ്‍കുട്ടികളുടെ അറുന്നൂർ മീറ്റർ സ്വവർണംമണിപ്പൂരിലേക്ക്. പാലക്കാട് കെ എച്ച് എസ് കുമരംപുത്തൂരിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മൊറാംഗ്ദം സനജോബ മെയ്തിയാണ് സംസ്ഥാന കായികമേളയിലെ തന്റെ ആദ്യ സ്വർണം കരസ്ഥമാക്കിയത് (1.30മിനിട്ട്). കഴിഞ്ഞ ദിവസം നടന്ന 400 മീറ്ററിലെ വെള്ളിയും സനജോബയ്ക്കായിരുന്നു. ഈ വർഷമാണ് മണിപ്പൂരിൽ നിന്ന് സനജോബ കേരളത്തിലെത്തിയത്. കെ. രാമചന്ദ്രനാണ് പരിശീലകൻ. കോതമംഗലം മാര്‍ബേസിലിലെ പി.ആർ ആരോമലിനാണ് വെള്ളി (1.33മിനുട്ട്).