കണ്ണൂർ: സർവകലാശാല സ്റ്രേഡിയത്തിൽ നടക്കുന്ന 63-ാം സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ അവസാന ദിവസമായ ഇന്ന് 23 ഇനങ്ങളിൽ ഫൈനൽ നടക്കും. രാവിലെ ആറരയോടെ ആരംഭിക്കുന്ന ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ക്രോസ് കൺട്രിയാണ് ആദ്യ ഇനം. സീനിയർ ആൺകുട്ടികളുടെ പോൾവാൾട്ട്, ജൂനിയർ സീനിയർ പെൺകുട്ടികളുടെ ഹൈജംപ്, ജൂനിയർ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപ്, ജൂനിയർ സീനിയർ വിഭാഗം 800മീറ്റർ, സീനിയർ പെൺകുട്ടികളുടെ ഹാമർത്രോ, ജൂനിയർ പെൺകുട്ടികളുടെ ജാവലിൻത്രോ, സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗം 200മീറ്റർ, ജൂനിയർ, സീനിയർ വിഭാഗം 4*400മീറ്റർ റിലേ എന്നീ ഇനങ്ങളിലായിരിക്കും ഫൈനൽ മത്സരങ്ങൾ.