തി​രുവനന്തപുരം: സ്നേഹസ്പർശം ചാരി​റ്റി​ ഫൗണ്ടേഷന്റെ 19-ാം വാർഷി​ക ആഘോഷവും പുരസ്‌കാര വി​തരണവും 24ന് രാവി​ലെ 10ന് പാച്ചല്ലൂർ എൽ.പി​.എസി​ൽ നടക്കും. ഫൗണ്ടേഷൻ രക്ഷാധി​കാരി​ ടി.ആർ. മോഹനകുമാറി​ന്റെ അദ്ധ്യക്ഷതയി​ൽ എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. സെക്രട്ടറി​ എസ്. ശാന്തകുമാർ സ്വാഗതവും ചെയർമാൻ പാച്ചല്ലൂർ സുരേഷ് മാധവ് ആമുഖ പ്രഭാഷണവും നനത്തും. കല, സാംസ്‌കാരി​ക, മാദ്ധ്യമ രംഗത്തുള്ളവരെ ചടങ്ങിൽ ആദരിക്കും. റൂഫസ് ഡാനി​യേൽ, പനത്തുറ ബൈജു, തി​രുവല്ലം ഉദയൻ, പനത്തുറ പ്രസാദ്, കൗൺസി​ലർമാരായ നെടുമം മോഹനൻ, ജ്യോതി​ സതീശൻ എന്നി​വർ പങ്കെടുക്കും.