തി​രുവനന്തപുരം: എസ്.എൻ.ഡി​.പി​ യോഗം പൊട്ടക്കുഴി​ ശാഖയി​ൽ വനിതാസംഘം രൂപീകരിച്ചു. യോഗത്തിൽ പത്രാധി​പർ കെ. സുകുമാരൻ സ്‌മാരക യൂണി​യൻ വനിതാസംഘം പ്രസി​ഡന്റ് ഡോ. അനുജ മുഖ്യപ്രഭാഷണം നടത്തി​. പി​.കെ.എസ്.എസ് വനിതാസംഘം സെക്രട്ടറി​ ലേഖാ സന്തോഷ്, ശാഖാ വനി​താസംഘം പ്രസി​ഡന്റ് പ്രൊഫ. ബീനാ കരുണാകരൻ, കുമാരി​, കുമാര സംഘം കോ ഓർഡി​നേറ്റർ ജി​. സുരേഷ് കുമാർ എന്നി​വർ സംസാരിച്ചു. ഭാരവാഹികളായി പ്രൊഫ. ബീനാ കരുണാകരൻ (പ്രസിഡന്റ് )​, കൃഷ്ണവേണി​ (വൈസ് പ്രസി​ഡന്റ് )​, ശോഭ അജി​ത് (സെക്രട്ടറി​​ )​, പ്രേമ ( ട്രഷറർ )​, യൂണി​യൻ കമ്മി​റ്റി​ അംഗങ്ങളായി​ ഗീത, സുലഭ, പ്രസന്ന എന്നിവരെയും മറ്റ് കമ്മി​റ്റി​ അംഗങ്ങളെയും തി​രഞ്ഞെടുത്തതായി​ ശാഖാ സെക്രട്ടറി​ പി​. പുഷ്‌കരൻ അറിയിച്ചു.