പേരൂർക്കട : അമ്പലമുക്ക് - പേരൂർക്കട റോഡിൽ കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ബൈക്ക് അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.
പേരൂർക്കട ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറും പത്ര വിതരണക്കാരനുമായ പേരൂർക്കട മസ്ജിദ് ലെയിൻ അസീസ് മൻസിലിൽ അബ്ദുൾ റഷീദ് - ബുഷ്റ ദമ്പതികളുടെ മകൻ റഫീഷ് (34) മരിച്ചത്. റഫീഷ് ഓടിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമെന്ന് പേരൂർക്കട പൊലീസ് അറിയിച്ചു.