ആറ്റിങ്ങൽ: മൂന്നു മുക്കിനു സമീപം കെ.എസ്.ആർ.ടി.സി ബസിടിച്ച് കാൽനട യാത്രക്കാരൻ മരണമടഞ്ഞു. തക്കല സ്വദേശി ഷാജി (36) യാണ് സംഭവസ്ഥലത്ത് മരിച്ചത്.തിങ്കളാഴ്ച രാത്രി 8.40 ഓടെയായിരുന്നു സംഭവം. ആറ്റിങ്ങലിലെ സ്വകാര്യ സ്ഥാപനത്തിൽ മേസൻ പണിക്ക് എത്തിയതാണ് ഇയാൾ .. റോഡ് മുറിച്ചു കടക്കേവേയായിരുന്നു അപകടം