തിരുവനന്തപുരം നഗരത്തിലെ ട്രാഫിക് പ്രശ്‌നങ്ങൾ വിലയിരുത്തുന്നതിനും പരിഹാരം കാണുന്നതിനുമായി ഡി.ജി.പി ലോക്‌നാഥ് ബഹ്റയുടെ നേതൃത്വത്തിൽ യോഗം ചേരും. 24ന് രാവിലെ 11ന് നന്ദാവനം എ.ആർ. ക്യാമ്പ് ആഡിറ്റോറിയത്തിലാണ് യോഗം. നഗരത്തിലെ ഗതാഗത പ്രശ്‌നങ്ങൾ ശ്രദ്ധയിൽപ്പെടുത്താൻ താത്പര്യമുള്ള റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ, ഡ്രൈവർമാർ, സ്‌കൂൾ അധികൃതർ, വ്യാപാരസ്ഥാപനങ്ങളുടെ പ്രതിനിധികൾ തുടങ്ങിയവർക്ക് പരിപാടിയിൽ പങ്കെടുക്കാം. വിഷയങ്ങൾ 21ന് വൈകിട്ട് 5ന് മുമ്പായി dgp.pol@kerala.gov.in എന്ന ഇമെയിൽ വിലാസത്തിൽ അയക്കണം.