beena

തിരുവനന്തപുരം: മകന്റെ ആക്രമണത്തിൽ പരിക്കേറ്റ് ബോധരഹിതയായി കിടന്ന വൃദ്ധയുടെ കഴുത്തിൽ നിന്ന് രണ്ടു പവന്റെ സ്വർണമാല മോഷ്ടിച്ച വീട്ടുവേലക്കാരി അറസ്റ്റിൽ. ആറ്റുകാൽ എെരാണിമുട്ടം ടി.സി. 22/1068ൽ ഗോമതിയുടെ മാല മോഷ്ടിച്ച ആറ്റുകാൽ കല്ലുവിള പുത്തൻവീട്ടിൽ ബീനയാണ് (42)​ ഫോർട്ട് പൊലിസിന്റെ പിടിയിലായത്. ഗോമതിയും മകൻ രജികുമാറും തമ്മിലുള്ള തർക്കത്തിനിടെ രജികുമാർ അമ്മയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് പരിക്കേല്പിച്ചിരുന്നു. പരിക്കേല്പിച്ച ശേഷം മുറിയിലേക്ക് കയറിയ രജികുമാറിനെ പുറത്താക്കി കതക് കുറ്റിയിട്ട ശേഷം ഗോമതിയുടെ കഴുത്തിൽനിന്ന് ബീന മാല ഉൗരിയെടുക്കുകയായിരുന്നു. പരിക്കേറ്റ് ദിവസങ്ങളോളം ഗോമതി അബോധാവസ്ഥയിൽ ആശുപത്രിയിലായിരുന്നതിനാൽ മാല നഷ്ടപ്പെട്ട വിവരം പുറത്തറിഞ്ഞിരുന്നില്ല. ഗോമതി മരണപ്പെട്ട ശേഷം മകളുടെ പരാതിയിൽ പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ബീന മാല മോഷ്ടിച്ച വിവരം തെളിഞ്ഞത്. പ്രതിയെ റിമാൻഡ് ചെയ്‌തു.