rape-

തിരുവനന്തപുരം: 11 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പിതാവ് അറസ്റ്റിൽ. വെട്ടുകാട് രാജീവ് നഗർ സ്വദേശിയാണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെ വീടിന് സമീപത്തുനിന്നുമാണ് വലിയതുറ പൊലീസ് ഇയാളെ പിടികൂടിയത്. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. കഴിഞ്ഞ ശനിയാഴ്ചയാണ് കുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് അമ്മ പൊലീസിൽ പരാതി നൽകിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.