തിരുവനന്തപുരം: മോഡൽ സ്‌കൂൾ ജംഗ്ഷനിൽ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടുപേർക്ക് ഗുരുതര പരിക്ക്. പൂന്തുറ സ്വദേശി ഷുഹൈബ് ഖാൻ (25), തമിഴ്‌നാട് സ്വദേശി അറുമുഖൻ (24) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും ഹോട്ടൽ ജീവനക്കാരാണ്. തലയ്ക്കു സാരമായി പരിക്കേറ്റ ഷുഹൈബ് ഖാനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അറുമുഖന്റെ കാലൊടിഞ്ഞിട്ടുണ്ട്. രാത്രി 12ന് എം.ജി.രാധാകൃഷ്‌ണൻ റോഡിൽ നിന്ന് മോഡൽ സ്‌കൂൾ ജംഗ്ഷനിലേയ്ക്ക് ഇറങ്ങിവന്ന ബൈക്കാണ് എതിർദിശയിൽ വന്ന ജീപ്പുമായി കൂട്ടിയിടിച്ചത്.